കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമത ഭീഷണി

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ തിരിച്ചടിയായി വിമത ഭീഷണി ഉയർന്നിരിക്കുകയാണ്. പത്തിലേറെ വിമതർ യുഡിഎഫിനെതിരെ മത്സരരംഗത്തുണ്ടെന്നത് മുന്നണിക്ക് വലിയ വെല്ലുവിളിയാകുന്നു. കോൺഗ്രസ് നേതാക്കളടക്കമുള്ളവരാണ് വിമതരായി മത്സരിക്കുന്നത്.

കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറും ഗിരിനഗറിൽ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സും വിമതരായി രംഗത്തുണ്ട്.

72-ആം ഡിവിഷനിൽ മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ ബാസ്റ്റിൻ ബാബു വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മാനശ്ശേരി ഡിവിഷനിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജുവും മുണ്ടൻവേലി ഈസ്റ്റ് ഡിവിഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആഷ്‌ലിയും മത്സരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക