ഇടത് മുന്നണി ലക്ഷ്യമിടുന്നത് 110 സീറ്റുകൾ; രാവും പകലുമില്ലാതെ നുണപറയുന്ന സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ഇടതുമുന്നണി മൂന്നാം തവണയും കേരളത്തിൽ അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. 110 സീറ്റുകൾ ലക്ഷ്യമിടുന്നതായും, നിരന്തരം നുണപ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ് സതീശന് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

നവകേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ യുഡിഎഫ് പങ്കാളികളായിട്ടില്ലെന്നതാണ് ഇത്തവണ ജനവിധിയിൽ പ്രധാനമായും പ്രതിഫലിക്കുകയെന്ന് ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തിന്റെ മുന്നേറ്റത്തെ കുറിച്ച് യാതൊരു സാരമായ വിമർശനവും ഉന്നയിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിലെത്താൻ പോകുകയാണെന്നും അതിനുള്ള ജനവിധിയാണ് ഉണ്ടാകുകയെന്നും ഗോവിന്ദൻ മാസ്റ്റർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും തുടരുകയാണെന്നും, വികസന പ്രവർത്തനങ്ങളെ മുഴുവനായി തള്ളിപ്പറഞ്ഞ നിലപാടാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് പ്രതികരിച്ചില്ലെന്നും, പുതിയ കേരളം സൃഷ്ടിക്കുമെന്ന് എൽഡിഎഫ് നൽകിയ വാഗ്ദാനം ജനങ്ങൾക്ക് അനുഭവമായി മാറിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക