സമ്മർദ്ദം നിറഞ്ഞ മത്സര സാഹചര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിന് വേണ്ടി കളിക്കുകയാണെന്നത് തനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്ന് ജസ്പ്രീത് ബുംറ പറഞ്ഞു. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തിയതിന് പിന്നാലെ BCCI പങ്കുവെച്ച വീഡിയോയിൽ താരം മനസ് തുറക്കുകയായിരുന്നു . ന്യൂസിലൻഡിനെതിരായ ഫൈനൽ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തി ബുംറ മികച്ച പ്രകടനം കാഴ്ചവച്ചതോടെ മത്സരത്തിലെ മികച്ച താരമെന്ന പേര് സ്വന്തമാക്കി.
“എനിക്ക് എപ്പോഴും ബുദ്ധിമുട്ടുള്ള ജോലികൾ ചെയ്യാൻ ആഗ്രഹം ഉണ്ട്. അതിനുവേണ്ടിയാണ് ഞാൻ ക്രിക്കറ്റ് തെരഞ്ഞെടുത്തതും. നിർണായക സമയങ്ങളിൽ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നത് എനിക്ക് വലിയ സന്തോഷം തരുന്നു,” ജസ്പ്രീത് ബുംറ പറഞ്ഞു.
ടി20 ലോകകപ്പിലെ ഫൈനൽ മത്സരം അരങ്ങേറിയത് അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ആയിരുന്നു. തന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ച അതേ നഗരത്തിൽ തന്നെ ലോകകപ്പ് വിജയം നേടി, അത് മറ്റൊരു നേട്ടമായി കാണുന്നതായും ബുംറ പറഞ്ഞു.
“ഞാൻ ഇവിടെ നിന്നാണ് ക്രിക്കറ്റ് ആരംഭിച്ചത്. ഗുജറാത്തിനായി കളിച്ചിട്ടുള്ള ഇത് തന്നെയാണ്. ഇപ്പോൾ ഇതേ സ്റ്റേഡിയത്തിൽ ലോകകപ്പ് നേടുകയും മത്സരത്തിലെ മികച്ച താരമാകുകയും ചെയ്തത് വലിയ നേട്ടമാണെന്ന് ഞാൻ കാണുന്നു,”
ഇതിനു മുമ്പ് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ സമാനമായ സ്റ്റേഡിയത്തിൽ തോൽവി നേരിടേണ്ടി വന്നിരുന്നു. ആ മോശം ഓർമ്മ ഈ വിജയത്തോടെ മറികടക്കാനായതിൽ താരം സന്തോഷം പ്രകടിപ്പിച്ചു.
