അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് എത്തി. എന്ത് കാരണത്താലായാലും, മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിലുള്ള പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും സമ്മർദ്ദത്തിലാക്കി പിടിച്ചുകൊണ്ട് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് അന്താരാഷ്ട്ര നിയമങ്ങൾ, ഐക്യരാഷ്ട്ര സഭാ നിയമനിർദ്ദേശങ്ങൾ, രാഷ്ട്രങ്ങളുടെ പരസ്പര അംഗീകൃത ചട്ടങ്ങൾ എന്നിവയുടെ ലംഘനമാണ്.
എന്നാൽ, അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന മയക്കുമരുന്ന് ഭീകരതാ കേസുകളിൽ മഡൂറോയ്ക്ക് വിധേയമായ നിയമ നടപടികൾ ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര രംഗത്ത് ഈ നടപടി വ്യാപക ചര്‍ച്ചകൾക്കും വിമർശനങ്ങൾക്കും വഴിതെളിപ്പിച്ചു. റഷ്യ, ചൈന, ഇറാൻ, ബ്രസീൽ, ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ അമേരിക്കയുടെ നടപടിയെ അപലപിച്ചു. യൂറോപ്പ്യൻ രാജ്യങ്ങൾ ചില ആശങ്കകൾ പ്രകടിപ്പിച്ചെങ്കിലും, യൂറോപ്യൻ യൂണിയൻ അമേരിക്കയെ നേരിട്ട് അപലപിച്ചില്ല.
ഇന്ത്യയുടെ പ്രതികരണം സാധാരണ നിലപാടിനെ പിന്തുടർന്നു: “വെനിസ്വേലയിലെ സംഭവ വികാസങ്ങൾ ആശങ്കപ്പെടുന്നതാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. വെനിസ്വേലയിലെ ജനതയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇന്ത്യ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ചര്‍ച്ചകളിലൂടെ സമാധാനപരമായി വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നു. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കേണ്ടതാണ്.”
ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്നത്: അമേരിക്കയെ നേരിട്ട് വിമർശിക്കില്ലെങ്കിലും, സൈനിക ഇടപെടൽ വഴി രാഷ്ട്രീയ നേട്ടങ്ങൾ നേടാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ എതിരാണെന്ന് പ്രകടിപ്പിക്കുക എന്നതാണ്. ഇതോടെ, ഇന്ത്യ-അമേരിക്ക ബന്ധം വ്യാപാര, നയതന്ത്ര, പ്രതിരോധ മേഖലകളിൽ സന്നിഗ്ദ്ധ ഘട്ടത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു.
