തദ്ദേശതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനിൽ NOTA സ്വിച്ച് ഇല്ലാത്തതിനെതിരെ ബിജെപി നേതാവ് പി. സി. ജോർജ് വിമർശനം ഉയർത്തി. ബിജെപി സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിൽ താൻ എവിടെ വോട്ട് രേഖപ്പെടുത്തണമെന്നതാണ് ചോദ്യമെന്ന് അദ്ദേഹം പറഞ്ഞു.
“ഇവിടെ രണ്ടു സ്ഥാനാർത്ഥികൾ മാത്രമാണ്. അവരിൽ ഒരാൾക്കാണ് വോട്ട് ചെയ്യാൻ കഴിയുക. എന്നാൽ NOTAക്ക് വോട്ട് ചെയ്യാൻ സൗകര്യമില്ല. ഞാൻ ഒരാൾക്കു വോട്ട് ചെയ്തു എന്നത് മറ്റൊരു കാര്യം. പക്ഷേ NOTAയുടെ ഓപ്ഷൻ ഇല്ലാതെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നു? തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരം തെറ്റായി കൈകാര്യം ചെയ്യുന്നുവോ? ” — എന്നും അദ്ദേഹം ചോദിച്ചു.
