ക്രിസ്ത്യൻ വോട്ട് ലഭിക്കുമെന്ന് അവകാശപ്പെട്ട ചില നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു; ബിജെപി നേതൃയോഗത്തിൽ വിമർശനം

കേരളത്തിൽ ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു. ക്രിസ്ത്യൻ വോട്ട് ലഭിക്കുമെന്ന് അവകാശപ്പെട്ട ചില നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതിന്റെ പേരിൽ കോടികൾ ചെലവാക്കിയെന്നും ആരോപണം ഉയർന്നു. തൃശൂർ ഉൾപ്പെടെ പല മണ്ഡലങ്ങളിലും വോട്ട് ശതമാനം കുറഞ്ഞതിന്റെ കാരണം നേതൃത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തിൽ രൂപപ്പെട്ടിരുന്ന ബിജെപി അനുകൂല തരംഗം ഫലപ്രദമായി ഉപയോഗിക്കാനായില്ലെന്നും, ചില നേതാക്കൾ പാർട്ടി ഫണ്ടിനായി മാത്രം പ്രവർത്തിക്കുന്നുവെന്നും വിമർശനം ഉണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കണ്ണൂരിൽ ചേർന്ന യോഗത്തിലാണ് ഈ ചർച്ചകൾ നടന്നത്.
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തേക്ക് വി വി രാജേഷ്, ആർ ശ്രീലേഖ, കരമന അജിത്, വി ഗിരി എന്നീ നാല് പേരുകളുടെ പേരുകൾ കേന്ദ്ര നേതൃത്വത്തിന് അയച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി അവലോകനം ചെയ്‌തു.

ജില്ലാ പ്രസിഡന്റുമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. 2020നെ അപേക്ഷിച്ച് ഇത്തവണ നേട്ടമുണ്ടായെന്ന് ബിജെപി നേതാവ് എം ടി രമേശ് വ്യക്തമാക്കി. പഞ്ചായത്തുകളുടെ എണ്ണം വർധിച്ചതായും അദ്ദേഹം പറഞ്ഞു. LDF വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതലായി UDFന് ലഭിച്ചെങ്കിലും, ആ സാഹചര്യത്തിലും ബിജെപിക്ക് നേട്ടം ഉണ്ടാക്കാനായതായി യോഗം വിലയിരുത്തി.

മറുപടി രേഖപ്പെടുത്തുക