തൃശൂര്‍ ജില്ലയിലെ മറ്റത്തൂരിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വിജയിച്ച മുഴുവന്‍ അംഗങ്ങളും ഒറ്റച്ചാട്ടത്തിൽ ബിജെപിയില്‍ ചേർന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. “മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി എല്ലാവരെയും സ്വാധീനിച്ചതും, ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും ” മുഖ്യമന്ത്രി പറഞ്ഞു.
2016ല്‍ അരുണാചല്‍ പ്രദേശത്തും 2021ല്‍ പുതുച്ചേരിയില്‍ എംഎല്‍എമാരുടെ കൂറുമാറ്റവും എന്‍ഡിഎ അധികാരത്തിലെത്തിയും നടന്ന സംഭവങ്ങളെ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയത്. ഇതിന് സമാനമായ മോഡലാണ് മറ്റത്തൂരില്‍ കണ്ടതെന്നും, “ആ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രതിപക്ഷത്തില്‍ എത്തിയിരിക്കുകയല്ലാത്തതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതാണ്, ,” അദ്ദേഹം പറഞ്ഞു.
“ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴും ബിജെപിയില്‍ പോകാന്‍ മടിക്കില്ല. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോൺഗ്രസുകാർക്ക് മനഃസാക്ഷിക്കുത്തില്ല . സ്വയം വില്‍ക്കാനുള്ള ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്.” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
