താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നനർ ലോറി കുടുങ്ങി; അപകടം വളവിൽ നിന്നും തിരിക്കുമ്പോൾ ഒരു വശത്തേക്ക് ചരിഞ്ഞ്

കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവിൽ ഇന്നും കണ്ടയ്നനർ ലോറി കുടുങ്ങി. പുലർച്ചെ ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റിയത് 6 മണിയോടെയാണ്. ഇപ്പോഴും പ്രദേശത്ത് രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു. വളവിൽ നിന്നും തിരിക്കുമ്പോൾ കണ്ടെയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒന്നര മുതൽ ആറു മണി വരെ ചെറുവാഹനങ്ങൾ മാത്രമാണ് കടന്നു പോയത്. 6 മണിയോടെ കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങളുടെ നീണ്ട നിര ഇരു വശങ്ങളിലേക്കുമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു