ശബരിമല സ്വർണക്കള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (എസ്ഐടി) ഹൈക്കോടതി വീണ്ടും കടുത്ത വിമർശനം ഉന്നയിച്ചു. കേസിൽ പ്രതിചേർത്ത കെ.പി. ശങ്കരദാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിലാണ് കോടതിയുടെ രൂക്ഷ പ്രതികരണം. പ്രതിയായി ചേർത്ത ദിവസം മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും, ആശുപത്രിയിൽ പോയത് അദ്ദേഹത്തിന്റെ മകനായ ഒരു എസ്.പി. ആണെന്നുമാണ് ജസ്റ്റിസ് വിമർശനാത്മകമായി പരാമർശിച്ചത്.
ശബരിമല സ്വർണക്കള്ളക്കേസിലെ മൂന്ന് പ്രതികളുടെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്. ജാമ്യഹർജികളിൽ വിധി പറയാൻ കോടതി കേസ് മാറ്റിവച്ചു.
ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ പ്രവർത്തനം അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
