കേരളത്തിൽ ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും : എം.എ. ബേബി

കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. കേന്ദ്ര സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും ഈ നേട്ടം കൈവരിച്ചത് ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതു സര്‍ക്കാര്‍ ചരിത്രപരമായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും, അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും എം.എ. ബേബി പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നുവെന്നതിന് നേമവും തൃശൂരും തെളിവാണെന്നും, സിപിഐഎം മൃദു ഹിന്ദുത്വം സ്വീകരിക്കുന്നു എന്ന പ്രചാരണം ബോധപൂര്‍വമായ ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയെ ശക്തിപ്പെടുത്താൻ ആണോ കേരളത്തിലെ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തെ തോല്പിക്കാൻ കോൺഗ്രസ്‌, ലീഗ്, ബിജെപി എന്നിവർ ഒന്നിച്ചു നിന്നതാണ് ബിജെപി പലയിടത്തും വിജയിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക