മിനിമം ബാലൻസ് നിയമം; മൂന്ന് വർഷത്തിനുള്ളിൽ ബാങ്കുകൾക്ക് 8,000 കോടി രൂപ വരുമാനം

ബാങ്ക് അക്കൗണ്ടുകളിൽ എപ്പോഴും മിനിമം ബാലൻസ് നിലനിർത്തണമെന്ന് . നിങ്ങൾക്ക് അറിമായിരിക്കുമല്ലോ . അല്ലാത്തപക്ഷം ബാങ്കുകൾ ചാർജ് ഈടാക്കും. ഇത്തരം അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് വലിയ തുക ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ 11 പൊതുമേഖലാ ബാങ്കുകൾ മിനിമം ബാലൻസ് ചാർജുകൾ പ്രകാരം 8,092 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2022-23 ൽ 2,407.82 കോടി രൂപയും 2023-24 ൽ 2,909.1 കോടി രൂപയും 2024-25 ൽ 2,775.91 കോടി രൂപയും പിരിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. എസ്എംഎസ് ചാർജുകൾ പ്രകാരം ഉപഭോക്താക്കളിൽ നിന്ന് 3,387.77 കോടി രൂപയും, പാൻ-ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് 2,335.75 കോടി രൂപയും, വൈകി റിട്ടേൺ സമർപ്പിച്ചവരിൽ നിന്ന് പിഴയായി 7,664.94 കോടി രൂപയും പിരിച്ചെടുത്തതായി മന്ത്രി ലോക്സഭയിൽ വെളിപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക