“നിവേദനം കീറിക്കളഞ്ഞു” എന്ന തരത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിശദീകരണം നൽകി. അത് നിവേദനമല്ലായിരുന്നുവെന്ന് സതീശൻ പറയുന്നു . അതിൽ എഴുതിയിരുന്നത് താൻ വ്യക്തിപരമായി ഇടപെടേണ്ട വിഷയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ മാത്രം കാണേണ്ട രേഖയായതിനാലാണ് പേപ്പർ കീറിയതെന്നും, 25 വർഷമായി എംഎൽഎയായിരിക്കുന്ന താൻ നിവേദനം കീറിക്കളയുമോ എന്നും സതീശൻ ചോദിച്ചു. ഇത്തരം വ്യാജപ്രചാരണങ്ങൾ എകെജി സെന്ററിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് സതീശൻ ആരോപിച്ചു.
ഒരു സ്ത്രീയുടെ കൈയിൽ നിന്ന് ചെറിയൊരു കടലാസ് വാങ്ങി പിന്നീട് അത് കീറിക്കളഞ്ഞുവെന്നതാണ് പ്രചരണം. എന്നാൽ അത് നിവേദനമല്ല, മറിച്ച് ഒരു പരാതി രേഖയായിരുന്നു. അത് താൻ മാത്രമേ കാണാവൂ എന്നതിനാലാണ് കീറിക്കളഞ്ഞതെന്നും സതീശൻ വ്യക്തമാക്കി.
