പാട്ടും പാടി കറങ്ങി നടന്ന് തോറ്റ സ്ഥാനാർത്ഥിയെ വേണ്ട; രമ്യാ ഹരിദാസിനെതിരെ തിരുവനന്തപുരത്ത് കോൺ​ഗ്രസ് നേതാക്കളുടെ പ്രതിഷേധം

രമ്യ ഹരിദാസിനെ തിരുവനന്തപുരത്തെ ചിറയിൻകീഴ് മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ശക്തമായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ ഇറക്കരുതെന്ന ആവശ്യവുമായി പ്രാദേശിക നേതാക്കളാണ് രംഗത്തെത്തിയത്. പാട്ടും പാടി കറങ്ങി നടന്ന് തോറ്റ സ്ഥാനാർത്ഥിയെ വീണ്ടും വേണ്ടെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.

രമ്യയ്ക്ക് സീറ്റ് നൽകുന്നത് ദളിത് പ്രവർത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും നേതാക്കൾ ആരോപിച്ചു. തലസ്ഥാന ജില്ലയിൽ തന്നെ സമരങ്ങളിലും പാർട്ടി പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ച നിരവധി നേതാക്കളുണ്ടെന്നും, സംവരണ സീറ്റിൽ ജില്ലയിലെ ദളിത് നേതാക്കളെ അവഗണിക്കരുതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സമരങ്ങളിലും പ്രതിഷേധങ്ങളിലും മുൻനിരയിൽ നിന്നത് തങ്ങളാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

ഇതോടെ തിരുവനന്തപുരത്തെ കോൺഗ്രസിൽ വീണ്ടും ഭിന്നതകൾ തുറന്നുപറയപ്പെടുകയാണ്. ഇതിനുമുമ്പും രമ്യ ഹരിദാസിനെ മത്സരിപ്പിക്കാനുള്ള പാർട്ടി നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. പ്രാദേശിക നേതാക്കളുടെ അഭിപ്രായം അവഗണിച്ച് രമ്യയെ സ്ഥാനാർത്ഥിയാക്കുന്നത് ചിലരുടെ സ്വാർഥ താൽപര്യങ്ങൾക്കായാണെന്നും നേതാക്കൾ ആരോപിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ കോൺഗ്രസിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക