കൊച്ചിയെ രാജ്യത്തിന്റെ മാതൃകാ നഗരമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി നഗരത്തെ രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ വികസിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സിനിമാ വ്യവസായത്തിന്റെ ആസ്ഥാനമായി കൊച്ചിയെ മാറ്റണമെന്നും, ഈ സർക്കാർ സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവനകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്നതുല്യമായ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ ചേർത്ത് പിടിക്കണമെന്നും വരാനിരിക്കുന്ന തലമുറയോട് നീതി പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മതേതരത്വത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വർഗീയതയ്ക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇത് മതേതര കേരളമാണെന്ന് ഉറക്കെ പറയാൻ നമുക്ക് കഴിയണം” എന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക