റിപ്പോർട്ടർ ടിവിക്കെതിരായ പോലീസ് നടപടി അംഗീകരിക്കാനാകില്ല: ഡിജിറ്റൽ മീഡിയ അസോസിയേഷൻ

റിപ്പോർട്ടർ ടി.വിയിലെ മാധ്യമപ്രവർത്തകർക്കെതിരെ പോലീസ് സ്വീകരിച്ച നടപടികൾ അംഗീകരിക്കാനാകില്ലെന്ന് ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) വ്യക്തമാക്കി. കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായ അന്വേഷണങ്ങൾ നടത്തുന്നത് സ്വാഭാവികമാണെങ്കിലും, മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നതും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുന്നതും വാർത്താ സംപ്രേഷണം മുടക്കുന്നതും ജനാധിപത്യവിരുദ്ധമായ നടപടികളാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

അന്വേഷണ നടപടികളുടെ പേരിൽ മാധ്യമ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയോ മാധ്യമപ്രവർത്തകരുടെ കൃത്യനിർവഹണത്തെയോ ബാധിക്കുന്ന സമീപനം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സംഘടന ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ ജാഗ്രത പുലർത്തണമെന്നും DMA അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യവും മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യ സംവിധാനത്തിന്റെ അനിവാര്യ ഘടകമാണെന്നും സംഘടന വ്യക്തമാക്കി.

ഡിജിറ്റൽ മീഡിയ അസോസിയേഷൻ പ്രസിഡന്റ് ടി.പി. നന്ദകുമാറും ജനറൽ സെക്രട്ടറി പി.ആർ. സോംദേവും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കേരളത്തിലെ പ്രമുഖ ഡിജിറ്റൽ വാർത്താ ചാനലുകളുടെ കൂട്ടായ്മയാണ് ഡിജിറ്റൽ മീഡിയ അസോസിയേഷൻ.

മറുപടി രേഖപ്പെടുത്തുക