പേരാമ്പ്രയിൽ ഉണ്ടായതായി പറയുന്ന അൗൺസ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു. വിവാദമായ അനൗൺസ്മെന്റ് നടത്തിയിട്ടില്ലെന്നും, പരാതിയുണ്ടെങ്കിൽ അന്വേഷണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിലുള്ള പെൻഡ്രൈവ് പരിശോധിക്കാമെന്നും, പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം താത്കാലിക നേട്ടത്തിനായി തകർക്കാനുള്ള ശ്രമമാണിതെന്നും രാമകൃഷ്ണൻ ആരോപിച്ചു. എൽഡിഎഫ് വാഹനത്തിൽ പ്രചരിക്കുന്ന അൗൺസ്മെന്റിന്റെ വീഡിയോ തനിക്ക് കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതായി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലും ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടൂറിസം മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
