രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണതൃപ്തൻ; മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം: കെ. മുരളീധരൻ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തന്റെ നിലപാടുകളും ജനവികാരവും ഹൈക്കമാന്‍ഡിനെ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും, മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നുമാണ് മുരളീധരന്റെ പ്രതികരണം.

ഇതിനിടെ, കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരുമായും വര്‍ക്കിങ് പ്രസിഡന്റുമാരുമായും രാഹുല്‍ ഗാന്ധി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. വി.എം. സുധീരന്‍, കെ. മുരളീധരന്‍, എം.എം. ഹസന്‍, കെ. സുധാകരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും മുഖ്യമന്ത്രി തിരഞ്ഞെടുപ്പും പ്രധാന ചര്‍ച്ചാവിഷയങ്ങളായി.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അടിയന്തരമായി തീരുമാനം എടുക്കേണ്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് വൈകിട്ട് ചാര്‍ട്ടേഡ് വിമാനത്തില്‍ ദില്ലിയിലെത്തും. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക