വയനാട്ടിൽ തുടരുന്ന വന്യജീവി ആക്രമണ ഭീതി; ഫെൻസിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഭൂരിഭാഗവും തകർന്നു

വയനാട് ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റാൻ മുൻപ് സ്ഥാപിച്ചിരുന്ന ഫെൻസിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ ഭൂരിഭാഗവും തകർന്ന നിലയിലാണ്. ഇതുമൂലം കാട്ടാനകൾക്ക് ജനവാസ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാഹചര്യം ഒരുങ്ങുന്നതായി നാട്ടുകാർ ആരോപിക്കുന്നു.

ഇതിനിടെ, കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പുളിമൂട്കുന്ന് മിച്ചഭൂമിയിലെ രാജു ഇന്നലെ മരണത്തിന് കീഴടങ്ങി. വനംവകുപ്പിന്റെ അനാസ്ഥയാണ് അപകടങ്ങൾക്ക് കാരണമെന്നാരോപിച്ച് രാജുവിന്റെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക