മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താറില്ല; പിണറായി വിജയനെ പാർട്ടിയിൽ വിമർശിക്കാറുണ്ടെന്ന് ഇ.പി. ജയരാജൻ

മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടെ പാർട്ടി നേതൃത്വത്തെ സിപിഐഎം കമ്മിറ്റികളിൽ വിമർശിക്കാറുണ്ടെന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു. എന്നാൽ പാർട്ടിക്കുള്ളിലെ ചർച്ചകളും അഭിപ്രായങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിമർശനവും സ്വയംവിമർശനവും മുഖേന തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഇ.പി. ജയരാജൻ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. കാര്യക്ഷമതയില്ലാത്ത ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രിമാർ തമ്മിൽ ആവശ്യമായ ഏകോപനവും കൂടിയാലോചനയും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.

എൽഡിഎഫ് ഭരണകാലത്ത് പത്ത് വർഷത്തോളം പവർകട്ടോ ലോഡ്ഷെഡിങ്ങോ ഇല്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കിയിരുന്നുവെന്നും, എന്നാൽ നിലവിലെ സർക്കാർ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരം തീരുമാനങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക