കമ്യൂണിസത്തെ ശപിച്ചാൽ മറുപടി ഉണ്ടാകും; ഭരണകക്ഷി എംഎൽഎയുടെ പരാമർശത്തിനെതിരെ ജി. സുധാകരന്റെ രൂക്ഷ വിമർശനം

കമ്യൂണിസം ശാപമാണെന്ന ഭരണകക്ഷി അംഗത്തിന്റെ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. തിരുവല്ല എംഎൽഎ വർഗീസ് മാമ്മൻ നടത്തിയ പ്രസംഗമാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസത്തെ ശപിക്കുന്നവരെ വിമർശിക്കേണ്ടത് അനിവാര്യമാണെന്നും, താൻ ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ സംസാരിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

പാർട്ടിക്കുള്ളിലെ ചിലരുടെ സമീപനത്തെയും അദ്ദേഹം വിമർശിച്ചു. ഒരു സംസ്ഥാന സമിതി അംഗം എല്ലാ ദിവസവും തന്റെ അച്ഛനെക്കുറിച്ച് പരാമർശിച്ച് നടക്കുകയാണെന്നും അതിൽ അസ്വസ്ഥതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ലോകത്ത് യഥാർഥ കമ്യൂണിസം നിലനിൽക്കുന്നത് ചൈന, ക്യൂബ, ഉത്തരകൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണെന്നും കേരളത്തിൽ ഇന്ന് കാണുന്നത് കമ്യൂണിസത്തിന്റെ യഥാർഥ രൂപമല്ലെന്നുമാണ് ജി. സുധാകരന്റെ അഭിപ്രായം. ഇപ്പോൾ കമ്യൂണിസമെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന പല കാര്യങ്ങളും യഥാർഥ കമ്യൂണിസ്റ്റ് ആശയധാരയുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സഖ്യങ്ങളെയും അദ്ദേഹം പരാമർശിച്ചു. കേരള കോൺഗ്രസുമായി കമ്യൂണിസ്റ്റുകാർ യോജിച്ച സാഹചര്യത്തിൽ, ഭാവിയിൽ യഥാർഥ കോൺഗ്രസുകാരുമായും യോജിക്കാനുള്ള സാഹചര്യം ഉണ്ടായേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക