ചെന്നിത്തലയുടെ മുന്നിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌ത് കോൺഗ്രസ് പ്രവർത്തകർ

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നിത്തല ശാന്തമായി പ്രതികരിക്കുമ്പോഴാണ് ചില കോൺഗ്രസ് പ്രവർത്തകർ ബഹളമുണ്ടാക്കിയതെന്നാണ് ലഭ്യമായ വിവരം.

ശബരിമല വിഷയത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് ചില പ്രവർത്തകർ മാധ്യമപ്രവർത്തകരോട് ആക്രമണപരമായ രീതിയിൽ പെരുമാറിയത്. ഉന്തൽ, തള്ളൽ, മർദിക്കാൻ ശ്രമിക്കൽ എന്നിവ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.

രമേശ് ചെന്നിത്തലയെ സംസാരിക്കാൻ പോലും അനുവദിക്കാതെ ചില പ്രവർത്തകർ ഇടപെട്ടതായി പറയുന്നു. “ഇനി ചോദ്യങ്ങൾ വേണ്ട”െന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രവർത്തകരുടെ കയ്യേറ്റം. തുടർന്ന് മറ്റ് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ മാറ്റി സാഹചര്യം ശാന്തമാക്കി.

മറുപടി രേഖപ്പെടുത്തുക