തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങളടങ്ങിയ പോസ്റ്റുകള്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.
ക്ഷേമപെന്‍ഷന്‍, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ സത്യവിരുദ്ധമായ കാര്യങ്ങള്‍ താന്‍ പറഞ്ഞെന്ന വ്യാജേനയാണ് പ്രചരിപ്പിക്കുന്നതെന്ന് കെസി വേണുഗോപാല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തന്നെ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടര്‍മാരെ സ്വാധീനിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ഇത്തരമൊരു വ്യാജപ്രചരണത്തിന് പിന്നിലെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു.
അടിസ്ഥാന രഹിതമായ പ്രചരണം നടത്തിയവര്‍ക്കെതിരെ ബിഎന്‍എസിലെയും ഐടി ആക്ടിലേയും വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും പരാതിയില്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
