പിവി അൻവറിന്റെ വീട്ടിൽ രാവിലെ ആറിന് തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി ഒമ്പതിന്

നടത്തിയ പരിശോധന രാത്രി ഒമ്പതരയോടെ അവസാനിച്ചു. രാവിലെ 6 മണിക്ക് ആരംഭിച്ച പരിശോധന ഏകദേശം 15 മണിക്കൂറോളം നീണ്ടുനിന്നു.

കേരള ഫിനാൻസ് കോർപ്പറേഷന്റെ മലപ്പുറം ബ്രാഞ്ചിൽ ഒരേ ഈട് ഉപയോഗിച്ച് രണ്ട് വ്യത്യസ്ത വായ്പകൾ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിനെയാണ് ആധാരമാക്കി ഇഡി റെയ്ഡ് നടത്തിയത്.

വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ, ഉദ്യോഗസ്ഥരുമായി ചേർന്ന് ഏകദേശം ₹12 കോടി തട്ടിപ്പ് നടത്തിയതിൽ അൻവർ നാലാം പ്രതിയായി ഉൾപ്പെട്ടിരിക്കുകയാണ്. ഇതേ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

പരിശോധനയുടെ ഭാഗമായി അൻവറിന്റെ സഹായി സിയാദ് താമസിക്കുന്ന വീട്ടിലും അൻവറുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലുമായും ഇഡി പരിശോധന നടത്തി.

മറുപടി രേഖപ്പെടുത്തുക