മദ്യത്തിന്റെ നികുതി ഇളവ് സംബന്ധിച്ച വിഷയത്തിൽ അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം കൈക്കൊള്ളുമെന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. ഏത് തരത്തിലുള്ള മദ്യവിൽപനയായാലും എക്സൈസ് വകുപ്പിന്റെ അറിവോടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുമെന്നും വിഷയത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ബക്കാർഡി കമ്പനിക്ക് അനുകൂലമായി 600 കോടി രൂപയുടെ നികുതി ഇളവ് നൽകുന്ന ബജറ്റ് നിർദേശം പിൻവലിക്കാത്തത് പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. മദ്യനയം “ടീം യുഡിഎഫ്” തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് 600 കോടി രൂപയുടെ നികുതി ഇളവ് നൽകുന്ന ബജറ്റ് നിർദേശം ധനകാര്യ ബില്ലിൽ നിന്ന് ഒഴിവാക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
