കുട്ടനാട് മൂലം വള്ളംകളി ദിനത്തിൽ പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് റെജി ചെറിയാൻ എംഎൽഎ . മുഖ്യമന്ത്രിയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ യഥാർഥമാണോയെന്ന് പരിശോധിക്കുമെന്നും കുട്ടനാടിന്റെ വികാരം മാനിച്ച് അവധി അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
400 വർഷത്തെ പാരമ്പര്യമുള്ള മൂലം വള്ളംകളിക്ക് അവധി നൽകണമെന്ന ആവശ്യം സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നുവെന്നും സർക്കാർ അത് പരിഗണിക്കാമെന്നായിരുന്നു മറുപടിയെന്നും റെജി ചെറിയാൻ വ്യക്തമാക്കി. അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കുട്ടനാടിന് അന്ന് അവധിയുടെ അന്തരീക്ഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
