ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ കേസ് എടുക്കാത്തതിനെതിരെ സിപിഐഎം വിമർശനവുമായി രംഗത്തെത്തി. മാർച്ച് ശ്രീലേഖയുടെ നേതൃത്വത്തിലായിരുന്നുവെങ്കിലും കൗൺസിലർമാർക്കെതിരെ മാത്രം കേസെടുത്ത പൊലീസ് നിലപാട് പുനഃപരിശോധിക്കണമെന്ന് വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു.

ബിജെപി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചും അക്രമവും സംബന്ധിച്ച എഫ്ഐആറിൽ ശ്രീലേഖയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. കൗൺസിലർമാരായ സുമി ബാലു, മഞ്ജു, പ്രവർത്തകരായ അഞ്ജന, പത്മ എന്നിവരുടേതാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പേരുകൾ. കൂടാതെ കണ്ടാൽ തിരിച്ചറിയാവുന്ന 50 പേരെയും പ്രതികളായി രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. വിഷയത്തിൽ രാഷ്ട്രീയ വിവാദം ശക്തമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക