ശബരിമലയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വിവാദം; നിലപാടുകൾ തമ്മിൽ വൈരുദ്ധ്യം

ശബരിമല സന്നിധാനത്തിന് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ചിത്രങ്ങൾ പകർത്തിയാലും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം, സംഭവം അതീവഗൗരവമുള്ളതാണെന്ന് സ്പെഷ്യൽ കമ്മീഷണർ എസ്. ശ്രീജിത്ത് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ വിഷയത്തിൽ നിലപാടുകൾ തമ്മിൽ വൈരുദ്ധ്യം പ്രകടമായി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിനുള്‍പ്പെടെ ചിത്രങ്ങൾ പകർത്തിയിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.

ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്ന് ഹെലികോപ്റ്റർ പറന്നത് ഇതാദ്യമായാണെന്നും റിപ്പോർട്ടുകൾ പറയുന്നു. നിരീക്ഷണ പറക്കലുകളുടെ ഭാഗമായാണ് ഹെലികോപ്റ്റർ എത്തിയതെന്ന് പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആർഒ വിശദീകരിച്ചു.

സംഭവത്തിൽ പമ്പ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഹെലികോപ്റ്റർ പറത്തിയെന്നാരോപിച്ച് കേരള പൊലീസ് ആക്ട് 118(e) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക