5000 മരണങ്ങളുണ്ടായി; പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയുമെന്ന് ചാണ്ടി ഉമ്മൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഇത്തവണ ഭൂരിപക്ഷം കുറയാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അറിയിച്ചു. മണ്ഡലത്തിൽ ഏകദേശം പതിനൊന്നായിരം വോട്ടർമാർ കുറഞ്ഞതും, 5000 മരണങ്ങളും ഉണ്ടായതുമാണ് ഭൂരിപക്ഷം കുറയാനുള്ള പ്രധാന കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, ഉണ്ടെങ്കിൽ അതിനെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ വ്യക്തികളെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, അവരെല്ലാം തന്നെ ഇതിനകം നിഷേധിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ഇസ്രയേൽ-ഇറാൻ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കുറച്ച് നിയന്ത്രിതമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക