ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇറാൻ പ്രഖ്യാപിച്ചു. മേഖലയിലുള്ള അമേരിക്കൻ സേനയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാനിയൻ നാവിക കമാൻഡർ മുന്നറിയിപ്പ് നൽകി. യു.എസ്. സേനയ്ക്കായി ഇറാൻ കാത്തിരിക്കുകയാണെന്നും തീരദേശ മിസൈൽ സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യം വയ്ക്കുമെന്നും അവർ വ്യക്തമാക്കി.
അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കൺ ഇറാനിയൻ സമുദ്രാതിർത്തിയിൽ നിന്ന് പിന്മാറാൻ നിർബന്ധിതമായതായി ഇറാൻ അവകാശപ്പെട്ടു.
അതേസമയം, ഇന്ത്യയും, ചൈന, റഷ്യ എന്നിവ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് വാണിജ്യ കപ്പൽഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതായി ഇറാൻ വിദേശകാര്യ മന്ത്രി സായിദ് അബ്ബാസ് അറിയിച്ചു.
ഇറാന്റെ എതിരാളികളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ തന്ത്രപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖല യുദ്ധമേഖലയാണെന്നും ശത്രുക്കളുടേയും അവരുടെ സഖ്യകക്ഷികളുടേയും കപ്പലുകൾക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
