ചൈനീസ് വിദഗ്ദ്ധർക്ക് ബിസിനസ് വിസ അതിവേഗം നൽകാൻ ഇന്ത്യ

ഇന്ത്യ–ചൈന സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ചൈനീസ് പ്രൊഫഷണലുകൾക്ക് ബിസിനസ് വിസ നൽകുന്ന പ്രക്രിയയെ ഇന്ത്യ ലളിതമാക്കി വേഗത്തിലാക്കി . നിർമ്മാണവും സാങ്കേതിക മേഖലയും ഉൾപ്പെടെ വിവിധ പദ്ധതികളിൽ ചൈനീസ് വിദഗ്ധരുടെ അഭാവം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിന് ഡോളറിനുള്ള ഉത്പാദന നഷ്ടം ഒഴിവാക്കുകയെന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.

കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷങ്ങൾക്കുശേഷം ചൈനീസ് പൗരന്മാർക്കുള്ള വിസ നടപടികൾ ഇന്ത്യ കർശനമാക്കിയിരുന്നു. ഇതിന്റെ ഫലമായി ടെക്നീഷ്യൻമാരുടെയും വിദഗ്‌ധരുടെയും വരവ് കുറയുകയും, പ്രത്യേകിച്ച് ചൈനീസ് സാങ്കേതികവിദ്യയിൽ ആശ്രയിക്കുന്ന ഇന്ത്യൻ വ്യവസായങ്ങളിൽ പ്രവർത്തനമന്ദ്യം അനുഭവപ്പെടുകയും ചെയ്തു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, വിസ അനുവദനത്തിൽ ഉണ്ടായിരുന്ന അനാവശ്യ കാലതാമസത്തിന് കാരണമായിരുന്ന ചുവപ്പുനാടകൾ സർക്കാർ നീക്കം ചെയ്തിരിക്കുകയാണ്. ഇതിലൂടെ വിസ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. യോഗ്യതയുള്ള ചൈനീസ് പ്രൊഫഷണലുകൾക്ക് ഇന്ത്യയിലെത്തി സേവനം നൽകാൻ കഴിയുന്നതോടെ ഉത്പാദന രംഗത്തെ മന്ദഗതി കുറയുമെന്നും പ്രതീക്ഷിക്കുന്നു.

വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഈ തീരുമാനത്തെ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര–സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന മുന്നേറ്റമായി കണക്കാക്കുന്നു.

മറുപടി രേഖപ്പെടുത്തുക