പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശത്തിൽ നിന്ന് സമുദായ നേതാക്കളെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സമുദായ നേതാക്കൾ വ്യക്തിപരമായ ആക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സമുദായ നേതാക്കളുമായി നല്ല ബന്ധം നിലനിർത്താനാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നും, വ്യക്തിഗത തർക്കങ്ങൾക്ക് തയ്യാറല്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സതീശനെ കോൺഗ്രസ് “അഴിച്ചുവിട്ടിരിക്കുകയാണെന്ന” എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, കോൺഗ്രസ് അങ്ങനെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എസ്.എൻ.ഡി.പി–എൻഎസ്എസ് പ്രതിപക്ഷ നേതാവിനെ വിമർശിച്ചതിനെക്കുറിച്ച ചോദ്യങ്ങളിൽ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. പ്രതിപക്ഷ നേതാവിന്റെ നിലപാട് പാർട്ടി നയമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
