ട്രംപിൻ്റെ സമ്മർദത്തിന് വഴങ്ങി; പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റു: രാഹുൽ ഗാന്ധി

ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിന് പ്രധാനമന്ത്രി വഴങ്ങിയെന്നും, രാജ്യത്തിന്റെ താൽപര്യങ്ങൾ വിറ്റഴിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കയ്ക്ക് “വിൽക്കുകയാണെന്നും”, ട്രംപിന് മുന്നിൽ നരേന്ദ്ര മോദി കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ ട്രംപിന് മുന്നിൽ മോദി അടിയറവ് വെച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ചൈനയെക്കുറിച്ചുള്ള തന്റെ പ്രസംഗം പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും, ചരിത്രത്തിൽ ആദ്യമായാണ് നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ അനുമതി നിഷേധിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ലോക്സഭയിലും ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക