ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലേറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ജോഹന്നാസ്ബർഗിൽ നേരിൽ കണ്ടു. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി.

ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ–ഇറ്റലി സംയുക്ത സംരംഭം രൂപീകരിക്കാൻ ഇരുവരും സമ്മതിച്ചു. ഇരുരാജ്യങ്ങളുടെ ബന്ധം കൂടുതൽ കരുത്താർജിക്കുകയാണെന്ന് മോഡി മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാര ബന്ധങ്ങളുടെ വർധന ഇന്ത്യക്കും ഇറ്റലിക്കും ഒരുപോലെ ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഭീകരവാദത്തിന് ധനസഹായം ലഭിക്കുന്നത് എന്തുവിലകൊടുത്തും തടയണം. അതിനായി ഇന്ത്യയും ഇറ്റലിയും ചേർന്ന് പ്രവർത്തിക്കും. ഇപ്പോൾ നടപടിയെടുക്കേണ്ട സമയമാണ്. ഈ സംയുക്ത ശ്രമങ്ങൾ ഭീകരവാദത്തിനെതിരായ മനുഷ്യരാശിയുടെ സമഗ്ര പോരാട്ടത്തിന് ശക്തി പകരും,” എന്ന് മോഡി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക