കേരളത്തിൽ നിന്ന് എട്ടുപേർക്ക് പത്മ പുരസ്കാരങ്ങൾ; വിഎസ് അച്യുതാനന്ദന് മരണാനന്തര പത്മവിഭൂഷൺ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചു. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ലഭിച്ചു. പൊതുസേവന രംഗത്തെ മികവിനാണ് വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ നൽകി ആദരിച്ചത്. ജസ്റ്റിസ് കെ.ടി. തോമസിനും സാഹിത്യകാരൻ പി. നാരായണനും പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചു.

കേരളത്തിൽ നിന്ന് ആകെ എട്ട് പേർക്കാണ് ഇത്തവണ പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. കലാമണ്ഡലം വിമലാ മേനോനും പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകിയമ്മയ്ക്കും പത്മശ്രീ ലഭിച്ചു. എ.ഇ. മുത്തു നായകത്തിനും പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക