പിഎം കെയർ ഉൾപ്പെടെയുള്ള പ്രധാനമന്ത്രിയുടെ ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാർലമെന്റിൽ വിലക്ക്

പിഎം കെയർ ഫണ്ട് ഉൾപ്പെടെയുള്ള ചില ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിന് നിർദേശം നൽകി. പിഎം കെയർ ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെ സംബന്ധിച്ച ഒരു ചോദ്യവും അംഗീകരിക്കരുതെന്നതാണ് പിഎംഒയുടെ നിലപാട്.

ഫണ്ടുകളിലെ പണം സർക്കാരുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്ന വാദമാണ് ഈ തീരുമാനത്തിന് കാരണം. പിഎം കെയർ ഫണ്ട് സർക്കാർ ഫണ്ടല്ലെന്നും, പൊതുജനങ്ങളിൽ നിന്നുള്ള സ്വമേധയാ ലഭിക്കുന്ന സംഭാവനകളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും അതിനാൽ പാർലമെന്റിലെ ചോദ്യോത്തര വേളയിൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും പിഎംഒ വ്യക്തമാക്കുന്നു.

ഫണ്ടിന്റെ സുതാര്യതയെച്ചൊല്ലി നേരത്തെ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നെങ്കിലും, ഇത് സർക്കാർ നിയന്ത്രണത്തിലുള്ളതല്ലെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള നിലപാടിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. പുതിയ നിർദേശത്തോടെ പിഎം കെയർ ഫണ്ടിന്റെ സമാഹരണവും വിനിയോഗവും സംബന്ധിച്ച വിവരങ്ങൾ പാർലമെന്റിൽ ലഭ്യമാകാനുള്ള സാധ്യതകൾ കുറയുകയാണ്.

മറുപടി രേഖപ്പെടുത്തുക