ഉണ്ണികൃഷ്ണൻ പോറ്റി–സോണിയ ഗാന്ധി കൂടിക്കാഴ്ചയിൽ ദുരൂഹത: എം വി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണക്കൊള്ള കേസിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്നത് വ്യക്തമാകുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

കൊടിമരം മാറ്റുന്നതിനായി പിരിച്ചെടുത്ത പണം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും, ഇത്തരത്തിൽ കൊള്ള നടത്തിയ എല്ലാവരെയും പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ബിജെപി–ജമാഅത്തെ ഇസ്ലാമി–യുഡിഎഫ് കൂട്ടുകെട്ടിന്റെ കോർഡിനേറ്ററാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ മുസ്ലിം ലീഗിന്റെ നിലപാട് എന്താണെന്നും, ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുള്ള രാഷ്ട്രീയ കൂട്ടുകെട്ടിൽ ഹൈക്കമാൻഡിന്റെ തീരുമാനം എന്താണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

ജമാഅത്തെ ഇസ്ലാമി കൊടും വിഷമാണെന്നും, ആർഎസ്എസിനെയും ബിജെപിയെയും പോലെ തന്നെ ജമാഅത്തെ ഇസ്ലാമിയും അപകടകരമായ സംഘടനയാണെന്നും അദ്ദേഹം ആരോപിച്ചു. ആഗോളതലത്തിൽ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണ് ജമാഅത്തെ ഇസ്ലാമി നടത്തുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക