ശബരിമല സ്വർണമോഷണക്കേസ്: തന്ത്രിക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല

ശബരിമല സ്വർണമോഷണക്കേസിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര്ക്കെതിരെ എടുത്ത നടപടികൾ ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല രംഗത്ത്. തന്ത്രിയെ മനപ്പൂർവം കുടുക്കിയതാണെന്നും ഒരു തെളിവുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

തന്ത്രിയെ 41 ദിവസം ജയിലിൽ പാർപ്പിച്ചത് സംശയാസ്പദമാണെന്ന് ചെന്നിത്തല പറഞ്ഞു. ജാമ്യം അനുവദിക്കരുതെന്ന് എസ്.ഐ.ടി. എതിർത്തെങ്കിലും, അതിന് വിരുദ്ധമായ നിലപാടാണ് കൊല്ലം വിജിലൻസ് കോടതിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊള്ളയിൽ തന്ത്രിയെ ബന്ധിപ്പിക്കാൻ തെളിവുകളില്ലെന്ന് കോടതിയും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

ശബരിമല തന്ത്രി അയ്യപ്പന്റെ പിതൃസ്ഥാനത്തുള്ള വ്യക്തിയാണെന്നും, മതപരമായും സാമൂഹികമായും ഉയർന്ന സ്ഥാനമുള്ള ഒരാളെ തെളിവില്ലാതെ അറസ്റ്റ് ചെയ്ത് 41 ദിവസം തടവിൽ പാർപ്പിച്ചത് ഗുരുതരമായ അനീതി ആണെന്നും ചെന്നിത്തല ആരോപിച്ചു.

തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നുവെന്നും, അറസ്റ്റിനിടെ പാലിക്കേണ്ട നിയമനടപടികൾ പാലിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക