ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയെ യെ വധിച്ചതിന് പിന്നാലെ പാകിസ്ഥാനിൽ അമേരിക്കക്കെതിരെ പൊട്ടിപ്പുറപ്പെട്ട വൻപ്രതിഷേധങ്ങൾ അക്രമാസക്തമായി മായി . ഇസ്ലാമാബാദിലെ എംബസിയിലുംകറാച്ചി, ലാഹോർ എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്നലെ നിശ്ചയിച്ചിരുന്ന എല്ലാ വിസ സേവനങ്ങളും യു.എസ്റദ്ദാക്കിയതായി അറിയിച്ചു.
അമേരിക്കൻ എംബസികളും കോൺസുലേറ്റുകളും ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് സേവനങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം. രാജ്യവ്യാപകമായി ഉയരുന്ന അമേരിക്ക വിരുദ്ധ പ്രതിഷേധങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് യു.എസ്. അധികൃതർ വ്യക്തമാക്കി.
ഇതിനിടെ, പാക് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഖമനെയിയുടെ വധത്തിന് പിന്നാലെ രാജ്യത്തുടനീളം നടന്ന പ്രതിഷേധങ്ങളിൽ 23 പേർ കൊല്ലപ്പെട്ടു. ഇതിൽ 10 പേർ കരാച്ചിയിലെ യു.എസ്. കോൺസുലേറ്റിന് മുന്നിൽ ഉണ്ടായ വെടിവെപ്പിൽ മരിച്ചു. കൂടാതെ Gilgit-Baltistanയിലെ സ്കർദു ജില്ലയിൽ 11 പേരും, ഇസ്ലാമാബാദിൽ രണ്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
