സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന് കുരുന്നു മനസ്സുകളിൽ അവശേഷിപ്പിക്കുന്നത് ഇതു മാത്രമാണ്: കുരുന്നിന്റെ ഡയറി പങ്കുവെച്ച് സർക്കാരിനെതിരെ പി. സരിൻ

സംസ്ഥാനത്തെ പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി. സരിൻ. ഒരു വിദ്യാർഥി തന്റെ സ്കൂൾ ഡയറിയിൽ പവർകട്ടിനെ കുറിച്ച് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് അദ്ദേഹം സർക്കാരിനെ വിമർശിച്ചത്.

“ഇപ്പോഴും പവർകട്ടാണ്”, “ഇന്നും കറന്റ് പോയി” എന്നിങ്ങനെയാണ് വിദ്യാർഥി ഡയറിയിൽ കുറിച്ചിരിക്കുന്നത്. “ഞാൻ ഇപ്പോൾ ഡയറി എഴുതുന്നതും കറന്റില്ലാതെയാണ്” എന്ന വാചകവും കുറിപ്പിലുണ്ട്. ഈ കുറിപ്പാണ് പി. സരിൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും കുരുന്നുകളുടെ മനസിൽ അവശേഷിപ്പിക്കുന്നത് ഇത്തരം അനുഭവങ്ങളാണെന്ന് പി. സരിൻ വിമർശിച്ചു. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ പവർകട്ട് എന്ന വാക്ക് ജനങ്ങൾ മറന്നിരുന്നുവെന്നും, അന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

‘ഇന്നും കറൻ്റ് പോയി.
ഞാൻ കറൻറ് ഇല്ലാതെയാണ് ഇപ്പോൾ ഡയറി എഴുതുന്നത്.’

ഈ കുരുന്നു കൈവിരൽ വളർന്നു വലുതായി ഒരു നാൾ ജനവിധിയും എഴുതും.

സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന്, പിടിപ്പുകേടിന്റെ ഒറ്റ പേരിൽ,
കുരുന്നു മനസ്സുകളിൽ അവശേഷിപ്പിക്കുന്നത് ഇതു മാത്രമാണ്.

https://www.facebook.com/drsarinofficial/posts/pfbid02WPNTu1ShrGziBcpGBzZir3yb7ovVLDkvkkif9sFgVSfyu2iwjU6rWtF1EdiyHxqZl

മറുപടി രേഖപ്പെടുത്തുക