ഇറാനിലെ സ്കൂൾ ബോംബാക്രമണം: 168 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ അമേരിക്ക; ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

തെക്കൻ ഇറാനിലെ മിനാബ് പട്ടണത്തിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ നടന്ന ബോംബാക്രമണത്തിൽ കുറഞ്ഞത് 168 കുട്ടികളും അധ്യാപകരും ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ അമേരിക്കൻ സേനയാണെന്ന നിഗമനവുമായി റിപ്പോർട്ട്. ന്യുയോർക് ടൈംസ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തിലാണ് ഈ കണ്ടെത്തൽ.

ഫെബ്രുവരി 28-ന് മിനാബിലെ മിനാബ് പട്ടണത്തിലുള്ള ഷജാറ തയ്യിബെ പെൺകുട്ടികളുടെ സ്കൂളിലാണ് ആക്രമണം നടന്നത്. ഇറാനെതിരായ അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങളുടെ ആദ്യ ദിവസമായിരുന്നു അന്നേദിവസം. ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവായ അലി ഖമേനി അടക്കമുള്ള നിരവധി മുതിർന്ന കമാൻഡർമാരും നൂറുകണക്കിന് സാധാരണക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങൾ, പരിശോധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ, ജിയോലൊക്കേറ്റഡ് വീഡിയോകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്കൂളിനോട് ചേർന്നുള്ള (ഐആർജിസി നാവിക താവളത്തെ ലക്ഷ്യമാക്കി അമേരിക്കൻ സേന നടത്തിയ ആക്രമണങ്ങളുടെ സമയത്താണ് സ്കൂളും ബോംബാക്രമണത്തിന് ഇരയായതെന്നാണ് വിലയിരുത്തൽ.

2016-ൽ സ്കൂൾ കെട്ടിടം സൈനിക സമുച്ചയത്തിൽ നിന്ന് വേർതിരിച്ചതായി ചിത്രങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളുടെ ചുവർചിത്രങ്ങളും കായിക മൈതാനവും ഉൾപ്പെടെ ഒരു സാധാരണ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ എല്ലാ അടയാളങ്ങളും ഇവിടെ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ ആക്രമിക്കപ്പെട്ടത് ലക്ഷ്യം തെറ്റായി തിരിച്ചറിയുകയോ കാലഹരണപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തുകയോ ചെയ്തതാകാമെന്നും പറയുന്നു .

ഇറാനെതിരെ അമേരിക്കയുടെ നടപടികൾക്ക് മുൻപും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. 1988-ൽ ഇറാൻ-ഇറാഖ് യുദ്ധസമയത്ത്, യുഎസ് നേവി ക്രൂയിസർ യുഎസ്എസ് വിൻസെൻസ് സിവിലിയൻ വിമാനമായ ഇറാൻ എയർ ഫ്ലൈറ്റ് 655 വെടിവച്ചു വീഴ്ത്തി, വിമാനത്തിലുണ്ടായിരുന്ന 290 പേരും കൊല്ലപ്പെട്ടു.. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന 290 പേരും കൊല്ലപ്പെട്ടു. പിന്നീട് അമേരിക്ക “ഗാഢമായ ഖേദം” രേഖപ്പെടുത്തി യെങ്കിലും ഔദ്യോഗികമായി മാപ്പ് പറഞ്ഞിട്ടില്ല.

മറുപടി രേഖപ്പെടുത്തുക