സിപിഐ സ്ഥാനാർത്ഥി നിർണയം ഇന്ന്; വിവിധ മണ്ഡലങ്ങളിലെ പേരുകൾ ചർച്ചയിൽ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിന് വേണ്ടി സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിർണായക യോഗങ്ങൾ ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിലാണ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച അന്തിമ ചർച്ചകൾ നടക്കുക.

മണ്ഡലം കമ്മിറ്റികളും ജില്ലാ കൗൺസിലുകളും ശിപാർശ ചെയ്ത പേരുകൾ വിശദമായി പരിശോധിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് ധാരണയിലെത്തും. തുടർന്ന് സംസ്ഥാന കൗൺസിലിൽ ആയിരിക്കും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാകുക. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമോയെന്ന് വ്യക്തമല്ല.

കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്ഥാനാർത്ഥിയാകുമെന്നാണു സൂചന. നാദാപുരത്ത് പി. വസന്തം, പി. ഗവാസ് എന്നിവരാണ് പരിഗണനയിൽ ഉള്ളത്. മൂവാറ്റുപുഴയിൽ എൻ. അരുൺ മത്സരിക്കുമെന്നാണു വിവരം. തൃശ്ശൂരിൽ പല പേരുകളും ഉയർന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വമാണ് എടുക്കുക.

മണ്ണാർക്കാട് മണ്ഡലത്തിൽ പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

ഹരിപ്പാട് മണ്ഡലത്തിൽ ടി.ടി. ജിസ്മോൻ, ചാത്തന്നൂരിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രാജേന്ദ്രൻ, പുനലൂരിൽ അജയ പ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ്. താര എന്നിവർ മത്സരിക്കുമെന്നാണു സൂചന. ചിറയിൻകീഴിൽ മനോജ് ബി. ഇടമന സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.

അതേസമയം അടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ ചൊല്ലി പാർട്ടിക്കുള്ളിൽ ഭിന്നത നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക