ആവേശത്തിന്റെ ഭാഗമായി ചോദിക്കുന്ന ചോദ്യത്തിന് കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ “വീട്ടിൽ പോയി ചോദിക്കൂ” എന്ന പരാമർശത്തെച്ചൊല്ലിയ വിവാദത്തിൽ പ്രതികരിച്ചു. പൊതുയോഗം പത്രസമ്മേളനം അല്ലെന്നും, അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് അതിന് യോജിച്ച രീതിയിലുള്ള മറുപടിയാണ് നൽകിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊതുയോഗത്തിൽ പറയുന്ന കാര്യങ്ങൾ ഇഷ്ടമുള്ളവർ കേട്ടാൽ മതി, ഇഷ്ടമില്ലാത്തവർക്ക് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ സാഹചര്യത്തിലും പാലിക്കേണ്ട ഒരു മര്യാദയുണ്ടെന്നും, അത് ലംഘിക്കുമ്പോൾ അതിനനുസരിച്ചുള്ള പ്രതികരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്തവർ എൽഡിഎഫിനെയോ തനിക്കോ എതിരായി എത്തിയവരല്ലെന്നും, ചിലപ്പോൾ ആവേശത്തിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങൾ ഉയരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ ലഭിക്കുന്ന മറുപടി സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെസി വേണുഗോപാലിന്റെ വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. “സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് എല്ലാവർക്കും വ്യക്തമല്ലേ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കോന്നിയിൽ നടന്ന പൊതുപരിപാടിക്കിടെ പ്രസംഗത്തിനിടെ സദസിൽ നിന്നുയർന്ന ചോദ്യത്തിന് മുഖ്യമന്ത്രി “വീട്ടിൽ പോയി ചോദിക്കൂ” എന്ന് പ്രതികരിച്ചതാണ് വിവാദമായത്.

മറുപടി രേഖപ്പെടുത്തുക