നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ എസ് ശബരീനാഥൻ , തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചെന്നാരോപിച്ച് രാജീവ് ചന്ദ്രശേഖരനെതിരെ പരാതി നൽകുമെന്ന് അറിയിച്ചു. ഗുരുതരമായ ആരോപണമാണിതെന്നും, സൂക്ഷ്മ പരിശോധനയുടെ സമയത്ത് ഔദ്യോഗികമായി പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് പിന്തുണ നൽകാൻ ഉത്തർപ്രദേശിൽ നിന്ന് അഘോരികൾ എത്തിയ സംഭവത്തെയും ശബരിനാഥൻ വിമർശിച്ചു. സ്വാമിമാർ വരുകയും പോകുകയും ചെയ്യട്ടെ, എന്നാൽ താൻ ശ്രദ്ധിക്കുന്നത് വോട്ടർമാരിലാണെന്നും അദ്ദേഹം പറഞ്ഞു. എത്തിയ സ്വാമിമാർയോഗിയുടെ ഉത്തർപ്രദേശിനെക്കുറിച്ചാണ് സംസാരിച്ചതെന്നും, അതാണ് തനിക്ക് രാജീവ് ചന്ദ്രശേഖറിനോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ പതിച്ചതായ ആരോപണത്തെയും ശബരിനാഥൻ ചോദ്യം ചെയ്തു. ഇലക്ഷൻ കമ്മീഷന്റെ സീൽ ബിജെപി ഓഫീസിലാണോ ഉള്ളതെന്ന സംശയം ഉയർത്തിയ അദ്ദേഹം, ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും പറഞ്ഞു.
