തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ നാടകീയതകള്‍ക്ക് ഒടുവില്‍, തമിഴ്നാട് സെക്രട്ടേറിയറ്റിലേക്ക് വിജയ് നടന്ന് കയറി. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു. ഗവര്‍ണര്‍ ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തില്‍ ആയിരുന്നു വിജയിന്റെ സത്യപ്രതിജ്ഞ.

എന്‍. ആനന്ദ്, ആദവ് അര്‍ജുന്‍, കെ.ജി. അരുണ്‍രാജ്, കെ.എ. സെങ്കോട്ടയ്യന്‍, പി. വെങ്കിട്ടരമണന്‍, ആര്‍. നിര്‍മല്‍ കുമാര്‍, ടി.കെ. പ്രഭു, എസ്. കീര്‍ത്തന, രാജ്‌മോഹന്‍ എന്നിവരും മന്ത്രിമാരായി വിജയിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു.

നടി തൃഷയും ചടങ്ങില്‍ പങ്കെടുത്തു. മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷയ്ക്കായി ഇരിപ്പിടം ഒരുക്കിയിരുന്നത്. കോണ്‍ഗ്രസ് നേതാവ് , തമിഴ്നാട് ബിജെപി പ്രസിഡന്റ് നാഗേന്ദ്രൻ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സാന്നിധ്യം വഹിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിയുടെ പാര്‍ട്ടി, കേവല ഭൂരിപക്ഷത്തില്‍നിന്ന് വെറും പത്ത് സീറ്റുകള്‍ മാത്രം അകലെയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കിയതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുങ്ങിയത്.

മറുപടി രേഖപ്പെടുത്തുക