സസ്പെൻഷൻ നടപടിയിൽ കാര്യകാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് ഐഎഎസ് ആരോപിച്ചു. ബി. അശോകിന് നൽകിയ സസ്പെൻഷൻ ഉത്തരവ് അതേപടി പകർത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ സസ്പെൻഷനിൽ യാതൊരു പരാതിയും ഉണ്ടായിരുന്നില്ലെന്നും, ഇത്തവണ പരാതി ഉണ്ടെന്ന വ്യത്യാസമുണ്ടെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.
തനിക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിലരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കായാണ് ഇത്തരം നടപടികൾ നടക്കുന്നതെന്നും, തീരുമാനങ്ങൾ ഒന്നോ രണ്ടോ വ്യക്തികൾ മാത്രമാണ് എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രശാന്ത് പറഞ്ഞു.
തനിക്കെതിരെ നിലവിൽ എട്ട് അച്ചടക്കനടപടികളുണ്ടെന്നും, ഹൈക്കോടതി വിധി ഫേസ്ബുക്കിൽ പങ്കുവച്ചതുപോലുള്ള കാര്യങ്ങൾക്കുപോലും നടപടി നേരിടേണ്ടിവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനുള്ളിൽ ഒരു പ്രത്യേക കൂട്ടായ്മ (കോകസ്) പ്രവർത്തിക്കുന്നുണ്ടെന്നും എൻ. പ്രശാന്ത് ഐഎഎസ് ആരോപിച്ചു. സസ്പെൻഷൻ നടപടിയിൽ കാര്യകാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്ന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് ഐഎഎസ് ആരോപിച്ചു. ബി. അശോകിന് നൽകിയ സസ്പെൻഷൻ ഉത്തരവ് അതേപടി പകർത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ സസ്പെൻഷനിൽ യാതൊരു പരാതിയും ഉണ്ടായിരുന്നില്ലെന്നും, ഇത്തവണ പരാതി ഉണ്ടെന്ന വ്യത്യാസമുണ്ടെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി.
തനിക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിലരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കായാണ് ഇത്തരം നടപടികൾ നടക്കുന്നതെന്നും, തീരുമാനങ്ങൾ ഒന്നോ രണ്ടോ വ്യക്തികൾ മാത്രമാണ് എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രശാന്ത് പറഞ്ഞു.
തനിക്കെതിരെ നിലവിൽ എട്ട് അച്ചടക്കനടപടികളുണ്ടെന്നും, ഹൈക്കോടതി വിധി ഫേസ്ബുക്കിൽ പങ്കുവച്ചതുപോലുള്ള കാര്യങ്ങൾക്കുപോലും നടപടി നേരിടേണ്ടിവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനുള്ളിൽ ഒരു പ്രത്യേക കൂട്ടായ്മ (കോകസ്) പ്രവർത്തിക്കുന്നുണ്ടെന്നും എൻ. പ്രശാന്ത് ഐഎഎസ് ആരോപിച്ചു.