മഴക്കെടുതി; സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണം: പ്രിയങ്കാ ഗാന്ധി

കേരളത്തിൽ തുടരുന്ന മഴക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുന്നതായി അവർ എക്‌സിൽ കുറിച്ചു.

കാണാതായവർ സുരക്ഷിതമായി തിരിച്ചെത്തുന്നതിനും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ദുരിതബാധിതരെ സഹായിക്കുന്നതിനായി കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടെന്നും അവർ പറഞ്ഞു. ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ബാധിതർക്കൊപ്പം നിലകൊള്ളാനും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാനും കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് പ്രിയങ്ക ഗാന്ധി ആഹ്വാനം ചെയ്തു.

മറുപടി രേഖപ്പെടുത്തുക