ബിജെപിയിൽ പാർലമെൻ്ററി പാർട്ടി നേതാവാകാൻ തമ്മിലടിയുമായി രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും

നിയമസഭയിലെ പാർലമെൻ്ററി പാർട്ടി നേതൃസ്ഥാനത്തെ ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത ശക്തമാകുന്നു. രാജീവ് ചന്ദ്രശേഖറും വി മുരളീധരനും വിഷയത്തിൽ കേന്ദ്ര നേതൃത്വവുമായി പ്രത്യേകം ചർച്ച നടത്തി. “ഒരാൾക്ക് ഒരു പദവി” എന്ന നിലപാട് നടപ്പാക്കണമെന്ന് വി. മുരളീധരൻ കേന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം.

നേതൃത്വ തർക്കം പരിഹരിക്കാൻ ബിജെപി കോർ കമ്മിറ്റി യോഗം വെള്ളിയാഴ്ച ചേരും. എം.ടി. രമേശ് വിഭാഗം രാജീവ് ചന്ദ്രശേഖറിന് പിന്തുണ നൽകുമ്പോൾ, കെ. സുരേന്ദ്രൻ വിഭാഗം വി. മുരളീധരനൊപ്പം നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് എംഎൽഎമാരെ നിയമസഭയിലെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ചാത്തന്നൂർ, കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലാണ് എൻഡിഎ സ്ഥാനാർഥികൾ വിജയിച്ചത്. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതത്തിൽ വലിയ വർധന രേഖപ്പെടുത്തിയില്ലെന്നത് രാഷ്ട്രീയമായി ശ്രദ്ധേയമാണ്.

മറുപടി രേഖപ്പെടുത്തുക