മുഖ്യമന്ത്രിയുടെ വായിൽ നിന്നും പുറത്തു കേട്ട വാക്കുകളിൽ ഉള്ളത് ‘പൂക്കി അഹങ്കാരം’: എഎ റഹിം

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എം.പി. ”ഞാൻ മറുപടി പറയേണ്ട സമയം തീരുമാനിക്കേണ്ടത് ഞാനാണ്“ എന്ന മുഖ്യമന്ത്രിയുടെ വായിൽ നിന്നും പുറത്തു കേട്ട വാക്കുകളിൽ ഉള്ളത് ‘പൂക്കി അഹങ്കാരം’ ആണെന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു.

സംഘപരിവാർ രാഷ്ട്രീയ വേട്ടയ്ക്കായി അഴിച്ചുവിട്ട ഇ.ഡി റെയ്ഡിനെക്കുറിച്ച് മാധ്യമങ്ങൾ നിരന്തരം പുറകെ നടന്ന് ചോദിച്ചപ്പോഴൊന്നും ഒരക്ഷരം മിണ്ടാതിരുന്ന മുഖ്യമന്ത്രി, ഒടുവിൽ മൗനം വെടിഞ്ഞ് സംസാരിച്ചപ്പോൾ പുറത്തുവന്നത് തികഞ്ഞ അഹങ്കാരമാണെന്ന് എ.എ. റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

ഇ.ഡി റെയ്ഡിന് പിന്നാലെ സി.പി.ഐ.എം നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, തനിക്കെതിരെ ഉയർന്ന ഈ ആരോപണങ്ങളെ വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പരിഹസിച്ചു തള്ളുകയായിരുന്നു.

“ഞാൻ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ തന്നെ ഉടനെ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അതുകേട്ട പാടെ കേരളത്തിലെ 12 ഇടങ്ങളിൽ റെയ്ഡ് നടത്താൻ മോദി ഉത്തരവിടുകയായിരുന്നു” എന്ന് സതീശൻ പരിഹാസരൂപേണ മറുപടി നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ ഈ പരിഹാസവും മാധ്യമങ്ങളോടുള്ള പ്രതികരണ ശൈലിയുമാണ് ഇപ്പോൾ സി.പി.ഐ.എം നേതാക്കളുടെയും എ.എ. റഹീം എം.പിയുടെയും കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക