നിയന്ത്രണങ്ങളും കടുത്ത ചൂടും; ഫിഫ ലോകകപ്പ് തുടക്കത്തിന് തൊട്ടുമുമ്പ് പ്രതിസന്ധിയിലായി അമേരിക്ക

2026 ഫിഫ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ആതിഥേയരായ അമേരിക്കയുടെ കടുത്ത നിയന്ത്രണങ്ങളും മോശം സംഘാടനവും കായികലോകത്ത് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. രാഷ്ട്രീയ തർക്കങ്ങളും സുരക്ഷാ പ്രശ്നങ്ങളും ടൂർണമെന്റിന്റെ ആവേശം കെടുത്തുന്നതായാണ് റിപ്പോർട്ടുകൾ.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ ടീമിന് മത്സരദിവസം രാവിലെ മാത്രമേ യു.എസിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. കൂടാതെ ഇറാൻ കാണികളുടെ ടിക്കറ്റ് വിഹിതം ഫിഫ റദ്ദാക്കി. ടൂർണമെന്റിൽ പങ്കെടുക്കുന്ന കാൽഭാഗത്തോളം രാജ്യങ്ങളിലെ കാണികൾക്ക് അമേരിക്കയിലേക്ക് യാത്രാവിലക്കുണ്ട്.

: യു.എസിൽ എത്തിയ സെനഗൽ, ഉസ്ബെക്കിസ്താൻ ടീമുകളിലെ കളിക്കാരോട് സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലും സ്റ്റേഡിയത്തിലും വെച്ച് ക്രിമിനലുകളോടെന്ന പോലെ പെരുമാറിയത് വലിയ വിവാദമായിട്ടുണ്ട്. കളി നടക്കുന്ന 16 സ്റ്റേഡിയങ്ങളിൽ 14 ലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കടുത്ത ടിക്കറ്റ് നിരക്കും സ്റ്റേഡിയങ്ങൾ തമ്മിലുള്ള വലിയ ദൂരവും കളിക്കാർക്കും ആരാധകർക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു.

എന്നിരുന്നാലും, ഉയർന്ന ടിക്കറ്റ് നിരക്കിലൂടെയും സംപ്രേക്ഷണാവകാശത്തിലൂടെയും ഫിഫയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ലോകകപ്പായി ഇത് മാറുമെന്നാണ് കണക്കുകൂട്ടലുകൾ.

മറുപടി രേഖപ്പെടുത്തുക