യുഎപിഎ കേസുകൾ പിൻവലിക്കണം; ആഭ്യന്തര മന്ത്രിക്ക് നിവേദനവുമായി രൂപേഷിന്റെ ഭാര്യ ഷൈന

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഷൈന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽകണ്ട് നിവേദനം നൽകി. ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് മരവിപ്പിച്ച യുഎപിഎ കേസുകൾ വീണ്ടും സജീവമാക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

2026 മാർച്ചിലാണ് രൂപേഷ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 11 വർഷത്തെ തടവുജീവിതത്തിനുശേഷമായിരുന്നു മോചനം. 2015-ൽ കോയമ്പത്തൂരിൽ നിന്ന് രൂപേഷിനെയും ഭാര്യയെയും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി രൂപേഷിനെതിരെ 42 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ചിലത് യുഎപിഎ കേസുകളുമാണ്. നിലവിൽ 16 കേസുകൾ വിചാരണ ഘട്ടത്തിലാണുള്ളത്.

രണ്ട് കേസുകളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന രൂപേഷിന്, കൊച്ചി എൻഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപ വീതമുള്ള രണ്ട് ആൾജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എൻഐഎ ഓഫീസിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.

മറുപടി രേഖപ്പെടുത്തുക